+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസിനുവേണ്ടി അലക്‌സ് എന്ന പതിനാലുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ മൂന്നു യുവാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്ര
ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു
ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസിനുവേണ്ടി അലക്‌സ് എന്ന പതിനാലുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ മൂന്നു യുവാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മേയ് ആറിന് വെസ്റ്റ് ഹൂസ്റ്റണില്‍ ടാങ്കിള്‍ വൈല്‍ഡ് സ്ട്രീറ്റില്‍ രാത്രി എട്ടോടെയായിരുന്നു സംഭവം.

വെടിയേറ്റ് നിലത്തുവീണ അലക്‌സിന്റെ കാലില്‍ നിന്നും ഷൂസ് ഊരിയെടുത്തു മൂന്നു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് വിദ്യാര്‍ഥിയെ വെടിവച്ചതെന്നാണ് കരുതുന്നത്. അലക്‌സിനെ സഹായിക്കാനെത്തിയ ഒരാളോടു സംഭവിച്ചതെല്ലാം പറഞ്ഞു. പിന്നീട് മരിക്കുകയായിരുന്നു. അലക്‌സ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും മൂന്നു യുവാക്കള്‍ ഓടി പോകുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോഡി ഷൂസിനുവേണ്ടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ വെടിവെച്ചത് ക്രൂരമാണെന്ന് പോലീസ് ചീഫ് പറഞ്ഞു. വെടിവച്ചവര്‍ ഈ പരിസരത്തു തന്നെ ഉണ്ടാകുമെന്നും അവരെ പുറത്തുകൊണ്ടുവരുന്നതിനു സഹായിക്കണമെന്നും ചീഫ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസിനെ 713 308 3600 എന്ന നമ്പറില്‍ ബന്ധപ്പെടണം.