+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു

ഡാളസ് : അമേരിക്കയിൽ ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്‍റാണ് ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ് 3.89 സെന്‍റായിരുന്നു ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില. ഇന്ന് ഒരു
അമേരിക്കയിൽ ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു
ഡാളസ് : അമേരിക്കയിൽ ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്‍റാണ് ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ് 3.89 സെന്‍റായിരുന്നു ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില. ഇന്ന് ഒരു ഗ്യാലന് 4.39 സെന്‍റാണ്.

ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില ദേശീയ ശരാശരി 4 ഡോളർ 52 സെന്‍റായി ഉയർന്നിട്ടുണ്ട്. ടെക്സസിൽ 4.26 സെന്‍റാണ് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില. നാഷണൽ റിസർവിൽ നിന്നും ക്രൂഡോയിൽ വിട്ടുനൽകിയിട്ടും ഗ്യാസിന്‍റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയിൽ നിന്നും ക്രൂഡോയിലിന്‍റെ ഇറക്കുമതി നിരോധിച്ചതും മറ്റൊരു കാരണമാണ്.

ക്രൂഡോയിൽ ഖനനം ഉള്ള ടെക്സസിലാണ് അൽപമെങ്കിലും വില നിയന്ത്രിക്കാനാകുന്നത്. ഗ്യാസിന്‍റെ വിലയിലുണ്ടായ വർധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വൻ‍ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.