+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികൾ

കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്‍റ്), സി. ഹനീഫ്, കെ. ഷൈജിത്ത് (വൈസ് പ്രസിഡന്‍റുമാർ), കെ. ഫൈസൽ (ജനറൽ സെക്രട്ടറി), സി. ശ്രീനിഷ
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികൾ
കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്‍റ്), സി. ഹനീഫ്, കെ. ഷൈജിത്ത് (വൈസ് പ്രസിഡന്‍റുമാർ), കെ. ഫൈസൽ (ജനറൽ സെക്രട്ടറി), സി. ശ്രീനിഷ് (ജോയിന്‍റ് സെക്രെട്ടറി), പി.വി. വിനീഷ് (ട്രഷറർ), നിഖിൽ പവൂർ (ജോയിന്‍റ് ട്രഷറർ), അനിൽകുമാർ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പ്രബീഷ്.ബി ( വെല്‍ഫയെര്‍ ആൻഡ് ഇന്‍വെസ്റ്റ്‌മെന്‍റ്), അസ്‌ലം.ടി.വി (ആര്‍ട്സ് ആൻഡ് കള്‍ച്ചര്‍), സബീഷ്.കെ.കെ (വെബ്‌ ആൻഡ് ഐ ടി),അജിത്ത്കുമാർ.കെ.എം (മീഡിയ ആൻഡ് പബ്ലിക്‌ റിലേഷന്‍സ്), നജീബ്.പി.വി (മെംബെര്‍ഷിപ്‌ ആൻഡ് ഡാറ്റ മാനെജ്മെന്‍റ്), ജാവേദ് ബിൻ ഹമീദ് (സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. രക്ഷാധികാരി പ്രമോദ്. ആർ.ബി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് ഹനീഫ്.സി അധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ വാർഷിക റിപ്പോർട്ടും ട്രഷറർ ജാവേദ് ബിൻ ഹമീദ് സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഹനീഫ്.സി, ഷൈജിത്ത്.കെ, ജാവേദ് ബിൻ ഹമീദ്, പ്രമോദ്.ആർ.ബി, ശ്രീനിഷ്.സി, അസ്‌ലം.ടി.വി, പ്രശാന്ത്, ശിവദാസ് പിലാക്കാട്ട്, സബീഷ്, അജിത്ത്, ശിവകുമാർ, രാഗേഷ് പറമ്പത്ത്, പ്രിയേഷ്, ജയേഷ് , ദിനേശൻ.സി.പി, ജിനേഷ്, സിസിത, അനീച, ജ്യോതി, ദിവ്യ, സഫിയ തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു. ഷൈജിത്ത്.കെ സ്വാഗതവും ജാവേദ് ബിൻ ഹമീദ് നന്ദിയും പറഞ്ഞു.