+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു

അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പുതുക്കുന്നതും ദുബായ് ഒഴികെയുള്ള എല്ലാ വിഭാഗം താമസക്
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പുതുക്കുന്നതും ദുബായ് ഒഴികെയുള്ള എല്ലാ വിഭാഗം താമസക്കാർക്കും താൽക്കാലികമായി നിർത്തിവച്ചു.

എന്നാൽ റെസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യർഥനകളിലോ ഏകീകൃത ഫോം സേവനങ്ങൾ ഉപയോഗിക്കാമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

നിലവിൽ പ്രത്യേക ഐഡി അഭ്യർഥന പ്രോസസ് ചെയ്യുന്നവർക്കു മാത്രമേ പ്രത്യേക റെസിഡൻസി സേവനങ്ങൾ (ഇഷ്യു/പുതുക്കൽ) ലഭ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി, സേവനങ്ങൾ പരിമിത കാലത്തേക്ക് അക്കൗണ്ടിൽ നിലനിൽക്കുമെന്നും സൂചിപ്പിച്ചു.

2022 ഏപ്രിൽ 11 മുതൽ യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് താമസ സ്റ്റിക്കർ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്‌സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസ രേഖ തെളിയിക്കുന്നതിനുള്ള ഒരു ബദലായി പ്രവർത്തിക്കുന്നു. പുതിയ അഭ്യർഥന പ്രകാരം ഐഡന്‍റിറ്റി കാർഡിന്‍റെ ഇലക്ട്രോണിക് കോപ്പി നേടാനുള്ള സാധ്യത സ്മാർട്ട് ആപ്ലിക്കേഷൻ നൽകുന്നുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു.