കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അൽഫോൻസാ, കേസർ, ബംഗനപ്പള്ളി മാന്പഴങ്ങൾ രുചിച്ചുനോക്കാനുള്ള അവസരവും എംബസി ഒരുക്കിയിരുന്നു. മാന്പഴങ്ങളുടെ പ്രചാരണത്തിനായി എംബസി നടത്തിയ പ്രവർത്തനങ്ങളും അംബാസഡർ വിശദീകരിച്ചു. എല്ലാ ഇന്ത്യക്കാരോടും തങ്ങളുടെ കുവൈറ്റിലെ സുഹൃത്തുക്കൾക്ക് ഇന്ത്യൻ മാന്പഴത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്നും അംബാസഡർ അഭ്യർഥിച്ചു.