+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.പി രാമചന്ദ്രന്‍റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ഡാളസ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ,കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും യുഎന്‍ഐ ലേഖകനും,സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വിപി രാമചന്ദ്രന്‍റെ (98) വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത
വി.പി രാമചന്ദ്രന്‍റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
ഡാളസ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ,കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും യുഎന്‍ഐ ലേഖകനും,സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വിപി രാമചന്ദ്രന്‍റെ (98) വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി അനുശോചിച്ചു.

1959 മുതല്‍ ആറ് വര്‍ഷം ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു.. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം.

കേരള പ്രസ് അക്കാദമിയില്‍ കോഴ്‌സ് ഡയറക്ടറായും , രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും വിദേശത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് വി.പി രാമചന്ദ്രനെന്നു ഐ പി സി എൻ റ്റി പ്രസിഡന്‍റ് അനുശോചനസന്ദേശത്തിൽ പറഞ്ഞു