കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ ഓണ്‍ലൈൻ പാസ്പോർട്ട് പോർട്ടലിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. കുവൈറ്റിലെ മൂന്ന് ബിഎൽഎസ് ഒൗട്ട്സോഴ്സിംഗ് സെന്ററുകളിലും സാധാരണ പ്രവർത്തനം പുനരാരംഭിച്ചതായി എംബസി അധികൃതർ അറിയിച്ചു.
ടെക്നിക്കൽ പ്രശ്നങ്ങളെ തുടർന്ന് അപേക്ഷകൾ വൻതോതിൽ കെട്ടിക്കിടക്കുന്നതിനാൽ തുടർ ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ വൻ തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ തിരക്ക് കുറയ്ക്കുവാൻ മൂന്ന് ബിഎൽഎസ് കേന്ദ്രങ്ങളും അടുത്ത വെള്ളിയാഴ്ച അധിക സമയം പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.
പാസ്പോർട്ട്, പിസിസി, ഇസി സേവനങ്ങൾ മെയ് 13 വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.