കുവൈറ്റ് സിറ്റി: കോട്ടയം വാകത്താനം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടിൽ ജോസഫ് ബേബി (ജോസി 53) ആണ് മരണപ്പെട്ടത്. ഭാര്യ: സൂസി (ജാബിരിയ അറബിക് സ്കൂൾ അധ്യാപിക). മക്കൾ: ഏബിൾ ജോസഫ് (വിദ്യാർഥി, കാനഡ), റബേക്ക (വിദ്യാർഥി, ബംഗളൂരു).
30 വർഷമായി കുവൈറ്റ് പ്രവാസിയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ജോർജ് വലിയ പള്ളി ഇടവകാംഗമാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കും.
30 വർഷമായി കുവൈറ്റ് പ്രവാസിയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ജോർജ് വലിയ പള്ളി ഇടവകാംഗമാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കും.