ലണ്ടൻ: അറുപതു വർഷത്തിനിടെ ആദ്യമായി എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. നയപ്രഖ്യാപന പ്രസംഗം രാജ്ഞിക്ക് പകരം മകൻ ചാൾസ് രാജകുമാരൻ വായിച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജ്ഞി വിട്ടുനിന്നതെന്ന് ബെക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
കോവിഡിൽ തകർന്ന സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതടക്കം 38 ബില്ലുകളാണ് ബോറിസ് ജോണ്സണ് സർക്കാർ പാർലമെന്റിൽ പാസാക്കാൻ ഉദ്ദേശിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറക്കുന്നതും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും മുൻതൂക്കം നൽകുന്ന പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിച്ചു. ഉയർന്ന വേതനവും ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ സൃഷ്ടിക്കുന്നതിനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു.
60 വർഷത്തിനിടെ ആദ്യമായി രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം
08:11 PM May 12, 2022 | Deepika.com