+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎച്ച് എൻ എ കൺവൻഷൺ : ലളിത സഹസ്രനാമ ജപാർച്ചനയ്ക്ക് തുടക്കമായി

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ ) 2023 നവംബർ 23 നു ഹൂസ്റ്റണിൽ നടത്തുന്ന കൺവൻഷൺ "അശ്വമേധ"ത്തിന്‍റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാർച്ചനക്ക് തുടക്കമായി. അശ്വമേധത്തിന് മുന്പ്
കെഎച്ച് എൻ എ കൺവൻഷൺ : ലളിത സഹസ്രനാമ ജപാർച്ചനയ്ക്ക് തുടക്കമായി
ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ ) 2023 നവംബർ 23 നു ഹൂസ്റ്റണിൽ നടത്തുന്ന കൺവൻഷൺ "അശ്വമേധ"ത്തിന്‍റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാർച്ചനക്ക് തുടക്കമായി.

അശ്വമേധത്തിന് മുന്പ് ഒരു കോടി തവണ ലളിതാ സഹസ്രനാമാർച്ചന പൂർത്തിയാക്കുന്നതിനുള്ള യജ്ഞത്തിനാണ് ഹൂസ്റ്റണിൽ ആരംഭം കുറിച്ചത്. തിരുവിതാംകൂർ രാജകുടുംബാംഗം ജപാർച്ചനാ യജ്ഞം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം അമ്മമാർ ലളിതാ സഹസ്രനാമജപത്തിൽ പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ലളിതാ സഹസ്രനാമ ജപാർച്ചന തുടരും . 2023 നവംബർ 23 നു ഒരു കോടി അർച്ചന പൂർത്തി കരിക്കും. കെഎച്ച് എൻ എ സ്പിരിച്വൽ കമ്മിറ്റി ഭാരവാഹികളായ ഡോ. പത്മകുമാർ, ജയപ്രകാശ്, ബാഹുലേയൻ എന്നിവരും മൈഥിലിമാ ചെയർപേഴ്സൺ പൊന്നു പിള്ള , കോ ചെയർമാരായ ആതിര സുരേഷ്, ശ്രീലേഖ ഉണ്ണി എന്നിവരും സംയുക്തമായി യജ്ഞാരംഭത്തിനു നേതൃത്വം നൽകി.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത ശതകോടി അർച്ചന എന്ന മഹാ യജ്ഞത്തിന്റെ തുടർ യജ്ഞ പരമ്പരയാണ് ഇപ്പോൾ തുടക്കം കുറിച്ച ലളിതാ സഹസ്രനാമ ജപാർച്ചനയെന്നും സ്വാമിജിയയുടെ സങ്കല്പ പൂർത്തീകരണം യാഥാർത്ഥ്യമാക്കുകയാണ് ഇതിലൂടെ കെ എച്ച് എൻ എ ലക്ഷ്യം വയ്ക്കുന്നതെന്നും പ്രസിഡന്‍റ് ജി.കെ. പിള്ള അറിയിച്ചു.

ഭേദചിന്തകളില്ലാതെ കേരളീയ ഹിന്ദു സമൂഹത്തിന്‍റെ വൈവിധ്യങ്ങളെ സ്വാംശീകരിച്ച് വരും തലമുറകൾക്ക് പകർന്നു നൽകുന്നതിനായാണ് യു എസ് എ യിലും ഇന്ത്യയിലും വിപുലമായ കൺവൻഷനുകളും ആചാരബദ്ധമായ അനുഷ്ഠാനങ്ങളും കെ എച്ച് എൻ എ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.