+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി ശക്തി അവാര്‍ഡ്; അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31

തിരുവനന്തപുരം: അബുദാബി ശക്തി അവാർഡിന് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2019 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്
അബുദാബി ശക്തി അവാര്‍ഡ്; അപേക്ഷിക്കാനുള്ള അവസാന തീയതി  മേയ് 31
തിരുവനന്തപുരം: അബുദാബി ശക്തി അവാർഡിന് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു.

2019 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.

കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിതം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.

സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതര സാഹിത്യവിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി –- എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകും.

25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

2017 മുതൽ 2021 വരെ ( അഞ്ചുവർഷം) ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ അവാർഡിന് പരിഗണിക്കുന്നതല്ല. അവാർഡുകൾക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജംഗ്ഷൻ, തിരുവനന്തപുരം - 695001 വിലാസത്തിൽ മേയ് 31 നകം കിട്ടത്തക്കവിധം അയയ്‌ക്കണം.