ബെർലിൻ: ഫ്രഞ്ച് പ്രസിന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ഇമ്മാനുവൽ മാക്രോണിന്റെ ആദ്യ വിദേശ യാത്ര ജർമനിയിലേക്ക്. ബെർലിനിൽ ചാൻസലർ ഒലാഫ് ഷോൾസ് അദ്ദേഹത്തെ സ്വീകരിച്ചു.
രണ്ടാം ലോകയുദ്ധത്തിൽ റഷ്യ നാസി ജർമനിയെ പരാജയപ്പെടുത്തിയതിന്റെ വാർഷികത്തിൽ തന്നെയാണ് ഈ സന്ദർശനം എന്നത് യാദൃച്ഛികം. എന്നാൽ, ഇരു നേതാക്കളും റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സംബന്ധിച്ച വിഷയമാണ് പ്രധാനമായും ചർച്ച ചെയ്തത്.
ചർച്ചയ്ക്കു മുൻപ് സൈനിക ബഹുമതികളോടെയാണ് മാക്രോണിനു ചാൻസൽറിയിൽ സ്വീകരണം നൽകിയത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ചരിത്രത്തിലെ വഴിത്തിരിവാണെന്നും, യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഷോൾസ് അഭിപ്രായപ്പെട്ടു.
ഇമ്മാനുവേൽ മാക്രോണ്‍ ബെർലിനിൽ
12:59 AM May 11, 2022 | Deepika.com