മോസ്കോ: രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ വാർഷികമായ വിജയദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നടത്തിയ പ്രസംഗം യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കുന്നതായി. വലിയ തോതിൽ നടത്തിയ സൈനിക പരേഡിനു ശേഷമായിരുന്നു പ്രസംഗം. മാതൃരാജ്യത്തെ സംരക്ഷിക്കുകയാണ് റഷ്യ ചെയ്യുന്നതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
നാസി ജർമനിയെ തോൽപ്പിച്ചതിന്റെ വാർഷികമാണ് വിജയദിനമായി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി മോസ്കോയിലെ റെഡ് സ്ക്വയറിൽ നടത്തിയ പരേഡിൽ 11,000 സൈനികർ പങ്കെടുത്തു. വ്ളാദിവോസ്റ്റോക്ക്, നോവിസിബിർസ്ക് എന്നിവിടങ്ങളിലും പരേഡുകൾ നടത്തി.
പ്രസംഗത്തിലുടനീളം യുക്രെയ്ൻ അധിനിവേശത്തെക്കുറിച്ചാണ് പുടിൻ സംസാരിച്ചത്. അതിർത്തിയിൽ സംഘർഷമുണ്ടാക്കിയത് നാറ്റോയാണെന്ന് ആരോപിച്ച അദ്ദേഹം, റഷ്യയുടെ വാക്കുകൾ ശ്രദ്ധിക്കാൻ അവർ തയാറായില്ലെന്നും പറഞ്ഞു.
വിജയദിന പ്രസംഗത്തിൽ യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ
12:44 AM May 11, 2022 | Deepika.com