ഡബ്ലിൻ: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 137 രൂപ ചലഞ്ചിൽ ഒഐസിസി അയർലൻഡ് വിഹിതമായ 50,005 രൂപ ബാങ്കിൽ നിക്ഷേപിച്ചുകൊണ്ട് പങ്കാളികളായി.
കേരളത്തിലെത്തിയ ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, വൈസ് പ്രസിഡന്റ് പി.എം ജോർജ്കുട്ടി എന്നിവർ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരെ സന്ദർശിച്ച് ഇതിന്റെ വിശദാംശങ്ങൾ സമർപ്പിച്ചു.
ഒഐസിസി അയർലൻഡ് 137 രൂപ ചലഞ്ചിൽ പങ്കാളികളായി
11:07 PM May 09, 2022 | Deepika.com