കോൾചെസ്റ്റർ (യുകെ): കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് മാറാട്ടുകളം (പ്രസിഡന്റ്), സിമി ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജിജോ ഉണ്ണി (സെക്രട്ടറി), ഷീലാ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), രഞ്ജിത് (ട്രഷറർ) എന്നിവരേയും ആർട്സ് ആൻഡ് സ്പോർട്സ് കോഓർഡിനേറ്ററായി ഷനില്‍ അനങ്ങരത്ത്, റീജ തോമസ്, ഷാജി പോള്‍ എന്നിവരേയും യുക്മ പ്രതിനിധികളായി സുമേഷ് അരവിന്ദാക്ഷന്, തോമസ് രാജന്, ടോമി പാറയ്ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു.
മേയ് ഒന്നിനു കോള്ചെസ്റ്റെറിനു സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് രാജി ലിന്റോ സ്വാഗതം ആശംസിച്ചു. വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തുടർന്നു ഗാനമേളയും കുട്ടികളുടെ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും അരങ്ങേറി.
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിക്കു പുതിയ നേതൃത്വം
04:45 PM May 03, 2022 | Deepika.com