കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ , വിവിധ സ്കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു . പ്രശസ്ത ഡിജെ ആർട്ടിസ്റ്റ് ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു .തുടർന്നു ഡബ്ലിൻ Soul Beats ന്റെ ഗാനമേളയും അരങ്ങേറി. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു .
"പ്രതീക്ഷ 2022' സംവിധാനം അനീഷ് കൃഷ്ണനും സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത് .പരിപാടികൾക്ക് റിനു കുമാര,ൻ രാധാനാരായണൻ ,വിമൽ ജോൺ ,വിശാഖ് നാരായണൻ,വിനീത പ്രമോദ് ,അഞ്ജിത എബി എന്നിവർ നേതൃത്വം നൽകി.
2022-23 വർഷത്തെ കമ്മിറ്റി അംഗങ്ങളായി ടോം പോൾ, അഭിലാഷ് രാമചന്ദ്രൻ, സ്റ്റെഫിൻ ജെയിംസ്, അവിനാഷ് ഐസക് , ജോമോൾ ഷിന്റോ, മെറീന ജിന്റോ, ചിഞ്ചു എൽസൺ എന്നിവരെ തെരഞ്ഞെടുത്തു.
Slatterys ഫാർമസി നീനാ, ടൊയോട്ട നീനാ ,VFS വാട്ടർ സിസ്റ്റം നീനാ, ക്രെഡിറ്റ് യൂണിയൻ നീനാ, Dunnes സ്റ്റോർസ് നീനാ എന്നിവരുടെ സ്പോൺസർഷിപ്പിലാണ് "പ്രതീക്ഷ 2022' ഒരു വൻ വിജയമായത്.