+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാവറ കൾച്ചറൽ സെന്‍റർ ഡൽഹി ഈസ്റ്റർ ആഘോഷിച്ചു

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ചു സിഎംഐ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാവറ കൾച്ചറൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ മതാന്തരസഭൈക്യ ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ആശാ കാ മഹോത്സാവ് (പ്രത്യാശയുടെ ആ
ചാവറ കൾച്ചറൽ സെന്‍റർ ഡൽഹി ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ചു സിഎംഐ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാവറ കൾച്ചറൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ മതാന്തര-സഭൈക്യ ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.

ആശാ കാ മഹോത്സാവ് (പ്രത്യാശയുടെ ആഘോഷം) എന്ന പേരിൽ ഏപ്രിൽ 17 നു കോൺസ്റ്റിട്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച ‌ആഘോഷം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ ഈസ്റ്റർ എഗ്ഗ് പൊട്ടിച്ചുകൊണ്ട് ആരംഭിച്ചു.

ഭോപ്പാൽ മഖാൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറും ന്യൂ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ ജനറലുമായ പ്രഫ. കെ. ജി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ജോൺ വർഗീസ് ഈസ്റ്റർ സന്ദേശം നൽകി.

ഇന്ത്യയിലെ ജൂതസമൂഹത്തിന്‍റെ തലവൻ റബ്ബി എസക്കിയെൽ, റെയിൽവേ ബോർഡ്‌ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, അംബാസഡർ വേണു രാജാമണി, ജൈനഗുരു ആചാര്യ വിവേക് മുനി, ഡൽഹി ലോട്ടസ് ടെമ്പിളിന്‍റെ ട്രസ്റ്റിയും ബഹയ് സമൂഹത്തിന്‍റെ പ്രതിനിധിയുമായ ഡോ. എ.കെ. മെർച്ചന്‍റ്, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ജീസസ് ആൻഡ് മേരി കോളജ് മാനേജർ സിസ്റ്റർ മറീന, ഡൽഹി ശ്രീരാമകൃഷ്ണമിഷനിലെ സ്വാമി ഓംകാരേശാനന്ദ, ഡൽഹി എൻഎസ്എസ്. പ്രസിഡന്‍റ് എം.കെ.ജി. പിള്ള, അഡ്വ. മനോജ്‌ ജോർജ് എന്നിവർ പ്രസംഗിച്ചു.ഡൽഹി ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ സിഎംഐ സ്വാഗതം ആശംസിച്ചു. ഈസ്റ്റർ സ്നേഹവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.

റെജി നെല്ലിക്കുന്നത്ത്