കടുത്തുരുത്തി: “ഒരു വീട്ടില്‍ ഒരു മുരിങ്ങ’’പദ്ധതിയുമായി അര്‍ച്ചന വിമന്‍സ് സെന്റര്‍. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. കടുത്തുരുത്തി റീജണല്‍ ഓഫീസില്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ മുരിങ്ങത്തൈ വിതരണം നിര്‍വഹിച്ചു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് മെംബര്‍മാരായ രശ്മി വിനോദ്, ഷീജ സജി, റീജണല്‍ ലീഡര്‍ റ്റീനു ഫ്രാന്‍സീസ്, യൂണിറ്റ് ഓഫീസര്‍മാരായ ബിന്‍സി ബിജു, ഉദയ ഷിബു, സുമ ബാബു, എസ്. വന്ദന, ആതിര ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മുരിങ്ങത്തൈയും വളവും സമ്മേളനത്തില്‍ വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദ സദസ്, ക്വിസ് മത്സരം, കവിതാ പാരായണ മത്സരം എന്നിവയും സംഘടിപ്പിച്ചു.