കോട്ടയം: ഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്കുവാന് ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്. പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഔഷധോദ്യാനം പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കുമരകം കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി. സ്കൂള്‍, പറവന്തുരുത്ത് സെന്റ് സാവിയോസ് എല്‍പി സ്കൂള്‍, കുമരകം ഗവണ്മെന്റ് നോര്‍ത്ത് എല്‍പി സ്കൂള്‍, സെക്രട്ട് ഹാര്‍ട്ട് എല്‍പി സ്കൂള്‍ കുമരകം എന്നീ സ്കൂളുകളിലാണ് കെഎസ്എസ്എസ് ഔഷധോദ്യാനം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ വിവിധ ഇനത്തില്‍പ്പെട്ട ഔഷധച്ചെടികള്‍ നട്ടു പിടിപ്പിക്കും.