കോട്ടയം: സോളാര്‍ കേസ് അന്വേഷണ കമ്മീഷന് ജസ്റ്റീസ് ശിവരാജന് കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും ഉമ്മന്‍ ചാണ്ടിയെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ കെട്ടിച്ചമച്ച സോളാര്‍ നാടകത്തില്‍ ജസ്റ്റീസ് ശിവരാജനെ അന്വേഷണ കമ്മീഷനായി വയ്ക്കാന്‍ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും യൂത്ത് കോണ്‍ഗ്രസ്. കോട്ടയത്ത് ജസ്റ്റീസ് ശിവരാജന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനവും യൂത്ത് കോണ്‍ഗ്രസ് നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ സിബി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയി, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ഗൗരി ശങ്കര്‍, അരുണ്‍ മര്‍ക്കോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു ചന്ദ്രന്, ആല്ബിന് തോമസ്, വിനീത അന്ന തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.