മണിമല: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിനെതിരേ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മണിമല ഹോളി മാഗി ഫൊറോന പാരിഷ് കൗണ്‍സില്‍ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ക്രൈസ്തവ സ്ഥാപനങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ, സമുദായ സംഘടനകൾ സമാനമായ വിഷയങ്ങൾ മറ്റു സ്ഥാപനങ്ങളിൽ ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്നതിനു പിന്നിൽ വ്യക്തമായ അജൻഡയുണ്ടെന്നു സംശയിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സഭാ സമൂഹത്തെ നിരന്തരമായി അപകീർത്തിപ്പെടുത്തുന്നതും സഭാ സംവിധാനങ്ങളുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്നതുമായ പ്രവണതകൾ വളർന്നുവരുന്ന സാഹചര്യത്തിൽ സഭാ ശത്രുക്കളെ ശക്തമായി നേരിടുമെന്നും പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ യോഗം, ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി മാര്ട്ടിന് ഇലയ്ക്കാട്ട്നാലുപറ, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി തോമസ്, കൈക്കാരൻ വിൻസന്റ് കുത്തുകല്ലുങ്കൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് ആന്റണി, മാതൃവേദി പ്രസിഡന്റ് കുസുമം അലക്സ്, ഫൊറോന പിതൃവേദി പ്രസിഡന്റ് ജിബി നെല്ലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.