കുറവിലങ്ങാട്: മണിപ്പുരില്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കായി പ്രാര്‍ഥനാ പിന്തുണയുമായി കുറവിലങ്ങാട് ഇടവക. നൂറുകണക്കിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണം നടത്തിയാണ് ഇടവക പിന്തുണയേകിയത്. പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മ ഭാരവാഹികളും യോഗം ചേര്‍ന്ന് ഇടവകസമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു.
ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച ശേഷമായിരുന്നു ജപമാലപ്രദക്ഷിണം. അത്ഭുത ഉറവയ്ക്കല്നിന്നാരംഭിച്ച ജപമാലപ്രദക്ഷിണം പള്ളിറോഡിലൂടെ ജൂബിലി കപ്പേള ജംഗ്ഷനിലെത്തി പള്ളിയില്‍ സമാപിച്ചു.
പള്ളിയോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും വൈദികരും നേതൃത്വം നല്കി.
സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത പരിപാടികളോടനുബന്ധിച്ച് പ്രകൃതി സംരക്ഷണം വിളിച്ചറിയിച്ച് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിന് കൂട്ടിയാനിയില്‍ പള്ളിയങ്കണത്തില്‍ ഒലിവ് തൈ നട്ടു.