മുക്കൂട്ടുതറ: ഇന്നലെ രാവിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥികളായ മീര, ഐശ്വര്യ, ഷാനു എന്നിവർ സ്കൂളിൽ നൽകിയ അറിയിപ്പ് ഇങ്ങനെ... ദിനാന്തരീക്ഷ സ്ഥിതി വാർത്തയിലേക്ക് ഏവർക്കും സ്വാഗതം, ഇന്ന് 2023 ജൂൺ 09 തീയതി രാവിലെ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം 11.00 മണി. 24 മണിക്കൂറിലെ കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസ്. ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ്.
അന്തരീക്ഷ ഈർപ്പം 73 ശതമാനം. ഭാഗികമായി മേഘാവൃതമായ ആകാശം. 25.6 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെക്ക് പടിഞ്ഞാറ് ദിശയിൽനിന്നു വീശുന്ന കാറ്റിന്റെ ശരാശരി വേഗത മണിക്കൂറിൽ 0.49 കിലോമീറ്ററാണ്. ടെലിവിഷൻ ചാനലുകളിൽ മാത്രം കേട്ടിട്ടുള്ള കാലാവസ്ഥ വിവരണം ഇതാദ്യമായി സഹപാഠികളിൽനിന്ന് വിശദമായി നേരിട്ട് കണ്ട് മനസിലാക്കുകയായിരുന്നു വിദ്യാർഥികൾ.
വെച്ചൂച്ചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യമായി ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. സർക്കാരിന്റെ നൂറിന പദ്ധതികളിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ വിഭാഗവും സംയുക്തമായി നടപ്പിലാക്കിയ 250 പ്രാദേശിക ദിനാവസ്ഥാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്നലെ കോളനി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.
മഴയും മഴയുടെ അളവും മാത്രമല്ല അടുത്ത മണിക്കൂറിൽ എത്ര മഴ പെയ്തേക്കുമെന്നും കാറ്റിന്റെ ശക്തി എത്ര തോതിലായിരിക്കുമെന്നും പ്രവചിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു.
മെംബർ രമ ദേവപാൽ, പ്രിൻസിപ്പൽ ശ്രീജ ശ്രീധർ, സമഗ്രശിക്ഷാ ജില്ലാ കോഡിനേറ്റർ ഡോ. ലെജു പി തോമസ്, ബിപിസി ഷാജി എ സലാം, പിടിഎ പ്രസിഡന്റ് വി.എം. പ്രകാശ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് റോഷൻ പീറ്റർ, അനീഷ് ദിവാകരൻ, ബിആർസി കോ ഓഡിനേറ്റർ ദീപ പത്മനാഭൻ, ജോമോൻ ജെ. പുല്ലാട് എന്നിവർ പ്രസംഗിച്ചു.