+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

മ​ണി​മ​ല: കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്ക് മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പാ​രി​ഷ്
ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
മ​ണി​മ​ല: കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്ക് മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പാ​രി​ഷ് കൗ​ണ്‍​സി​ല്‍ യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ളും അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ളും അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ക്കു​ന്നു​ണ്ട്. ക്രൈ​സ്ത​വ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന രാ​ഷ‌്ട്രീ​യ, സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ സ​മാ​ന​മാ​യ വി​ഷ​യ​ങ്ങ​ൾ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൗ​നം പാ​ലി​ക്കു​ന്ന​തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ അ​ജ​ൻ​ഡ​യു​ണ്ടെ​ന്നു സം​ശ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കു​മെ​ന്നും സ​ഭാ​സ​മൂ​ഹ​ത്തെ നി​ര​ന്ത​ര​മാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും സ​ഭാ​സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മാ​യ പ്ര​വ​ണ​ത​ക​ൾ വ​ള​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭാ ശ​ത്രു​ക്ക​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും പാ​രി​ഷ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യ യോ​ഗം, ദുഃ​ഖ​വും ഉ​ത്ക​ണ്ഠ​യും രേ​ഖ​പ്പെ​ടു​ത്തി.

വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി മാ​ര്‍​ട്ടി​ന്‍ ഇ​ല​യ്ക്കാ​ട്ട്നാ​ലു​പ​റ, പ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ്, കൈ​ക്കാ​ര​ൻ വി​ൻ​സ​ന്‍റ് കു​ത്തു​ക​ല്ലു​ങ്ക​ൽ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ​ണി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് കു​സു​മം അ​ല​ക്സ്, ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ബി നെ​ല്ലേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.