എരുമേലി: കച്ചവടത്തിനിടെ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു. എരുമേലി ഒഴക്കനാട് താഴത്ത് വൈപ്പിൽ മോഹനൻ (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ എരുമേലി-പമ്പ റോഡിൽ ഇലവുങ്കൽ ഭാഗത്ത് വച്ച് മത്സ്യങ്ങളുമായി വരുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: മോൾജി, മോൻസി (രതീഷ്). മരുമക്കൾ: രാജേഷ്, ശരണ്യ.