തലശേരി: ഹെഡ്മാസ്റ്റേഴ്സ് കോൺഫറൻസിന്റെയും 2023-2024 വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന്റെയും തലശേരി അതിരൂപതാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തലശേരി സാൻജോസ് മെട്രോപൊളിറ്റൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിക്കും. വിശ്വാസപരിശീലന കേന്ദ്രം അതിരൂപത ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തും. സന്ദേശഭവൻ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോസഫ് വടക്കേപറമ്പിൽ, ജോൺസൺ പൊട്ടക്കൽ, സിസ്റ്റർ റോസിലിയ എൻഎസ് എന്നിവർ പ്രസംഗിക്കും.
വിശ്വാസപരിശീലന മേഖലയിൽ 50, 25 വര്ഷം പൂർത്തിയാക്കിയവരെയും വിരമിച്ച പ്രധാനാധ്യാപകരെയും വിശ്വാസ പരിശീലകരെയും പന്ത്രണ്ട് വർഷം മുടങ്ങാതെ വിശ്വാസ പരിശീലനത്തിന് വന്ന അധ്യാപകരെയും കുട്ടികളെയും ആദരിക്കും. അതിരൂപതാതലത്തിൽ വിശ്വാസപരിശീലകർക്ക് നടത്തിയ പരീക്ഷയിൽ സമ്മാനാർഹരായവർക്കും നാല്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായവർക്കും സീറോ മലബാർ സഭാ തലത്തിൽ നടത്തിയ പ്രതിഭാസംഗമത്തിൽ വിജയികളായർക്കുമുള്ള അവാർഡുകൾ കോൺഫറൻസിൽ വിതരണം ചെയ്യും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നാനൂറോളം വിശ്വാസപരിശീലകർ മീറ്റിംഗിൽ പങ്കെടുക്കും.