കണ്ണൂർ: സോളാർ കേസ് അന്വേഷണത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഉമ്മൻ ചാണ്ടിയെ ബോധപൂർവം അപമാനിച്ചതിന് സിപിഎം മാപ്പ് പറയണമെന്ന് ഡിസിസി നേതൃയോഗം.
സോളാർ അന്വേഷണ കമ്മീഷനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജൻ കോടികൾ കൈക്കൂലി വാങ്ങി എന്ന മുൻ മന്ത്രിയും, ഇടതുപക്ഷത്തെ പ്രമുഖ നേതാവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ സിപിഎം നേതൃത്വം ഉമ്മൻ ചാണ്ടിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി. മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, ടി. ജയകൃഷ്ണൻ, സുധീഷ് മുണ്ടേരി, കെ.കെ. ജയരാജൻ, പുതുക്കുടി ശ്രീധരൻ, കല്ലിക്കോടൻ രാഗേഷ്, വി.സി. പ്രസാദ്, ടി.എ. ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.