കണ്ണൂർ: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പരിസ്ഥിതി ദിന-വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രകൃതി പരിണാമം മനുഷ്യൻ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിജയകുമാർ ബ്ലാത്തൂർ വിഷയാവതരണം നടത്തി. അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി അധ്യക്ഷ എൻ.എസ്. ഡെയ്സി അധ്യക്ഷത വഹിച്ചു. സി. പ്രദീപൻ, എ.എൻ. ശ്രീലാകുമാരി, ടി.കെ. ലത എന്നിവർ പ്രസംഗിച്ചു.
പരിണാമത്തിന്റെ വിവിധ ദശകളിലുള്ള ചെറുപ്രാണികളുടെ ഫോട്ടോ പ്രദർശനവും നടന്നു. വനയാത്ര, വൃക്ഷത്തൈ നടൽ, തൈകൾക്ക് സംരക്ഷണ വേലിയൊരുക്കൽ, പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ വിതരണം, സെമിനാറുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടന്നുവരുന്നത്.