+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഫ​ണ്ട് വെ​ട്ടി​ക്കു​റച്ചു: അ‌​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഫ​ണ്ട് വെ​ട്ടി​കു​റച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നുമാ​വ​ശ്യ​പ്പെ​
റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഫ​ണ്ട് വെ​ട്ടി​ക്കു​റച്ചു:  അ‌​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഫ​ണ്ട് വെ​ട്ടി​കു​റച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നുമാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു.
പ്ര​തി​പ​ക്ഷ​നേ​താ​വ് തോ​മ​സ് വെ​ക്ക​ത്താ​ന​മാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നും റോ​ഡ് വി​ക​സ​ന​ഫ​ണ്ട് കൂ​ട്ടി​ത്ത​രാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു.
ഫ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി​യ​തോ​ടെ ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള​ട​ക്കം ത​ട​സ​പ്പെ​ടു​മെ​ന്ന് തോ​മ​സ് വെ​ക്ക​ത്താ​നം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ഒ​രു റോ​ഡി​ന് പോ​ലും പു​തു​താ​യി ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ൻ വ​ർ​ഷ​ത്തെ പോ​ലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ൻ​പ​ത് കോ​ടി​യി​ൽ കു​റ​യാ​ത്ത തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.