+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് വീ​ട് നി​ർ​മാ​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും

ക​ണ്ണൂ​ർ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഫീ​ൽ​ഡ്ത​ല മോ​ണി​റ്റ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള ഒ​രു സം​ഘം രൂ​പീ​ക​
ലൈ​ഫ് വീ​ട് നി​ർ​മാ​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും
ക​ണ്ണൂ​ർ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഫീ​ൽ​ഡ്ത​ല മോ​ണി​റ്റ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള ഒ​രു സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ഏ​താ​നും വീ​ടു​ക​ൾ ഈ ​സം​ഘം പ​രി​ശോ​ധി​ക്കും. ‌
വൃ​ക്ക/​ക​ര​ൾ മാ​റ്റി​വ​ച്ച​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ, മ​രു​ന്നു​ക​ൾ പൊ​തു​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​തി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. ജി​ല്ല​യി​ൽ അ​ജൈ​വ പാ​ഴ്‌​വ​സ്തു സം​സ്‌​ക​ര​ണ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് ഭൂ​മി ന​ൽ​കാ​ൻ സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​രു​ടെ പ​ട്ടി​ക അം​ഗീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​കെ.​സു​രേ​ഷ് ബാ​ബു, കെ.​കെ. ര​ത്‌​ന​കു​മാ​രി, ടി.​ സ​ര​ള, യു.​പി.​ ശോ​ഭ, അം​ഗ​ങ്ങ​ളാ​യ എം.​ രാ​ഘ​വ​ൻ, തോ​മ​സ് വെ​ക്ക​ത്താ​നം, ടി.​സി. ​പ്രി​യ, വി.​ ഗീ​ത, ലി​സി ജോ​സ​ഫ്, ഇ. ​വി​ജ​യ​ൻ, എം. ​ജൂ​ബി​ലി ചാ​ക്കോ, എ​ൻ.​വി. ​ശ്രീ​ജി​നി, കെ.​ താ​ഹി​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.