പാനൂർ: നവീകരണ ജോലിക്കിടെ മതിൽ ഇടിഞ്ഞു വീണ് രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാനൂർ കാട്ടിമുക്കിൽ ഇരഞ്ഞിക്കൽ കുളത്തിനു സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണൻ (45), രാധാകൃഷ്ണൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.15 ഓടെയാണ് സംഭവം. പരിക്കേറ്റവരെ തശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും മാസങ്ങൾക്ക് മുന്പാണ് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് കുളം നവീകരണം തുടങ്ങിയത്. മുക്കാൽ ഭാഗത്തോളം മതിൽ നിർമാണം പൂർത്തിയായിരുന്നു. ശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തിക്കിടെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞാണ് അപകടം. കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രദേശവാസികൾ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നാല് തൊഴിലാളികളാണ് രാവിലെ മുതൽ ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്.അപകട സമയത്ത് രണ്ട് പേർ ചായ കുടിക്കാൻ പുറത്ത് പോയതിനാലാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കെ.പി. മോഹനൻ എംഎൽഎ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.