തെങ്ങണ: വൈദ്യുതി പോസ്റ്റ് റോഡിലേക്കുവീണ് ഗതാഗതം നിലച്ച തെങ്ങണയില്‍ ഗതാഗതം നിയന്ത്രിക്കാനുണ്ടായിരുന്നത് ഒരു ഹോംഗാര്‍ഡ് മാത്രം. ഗതാഗത നിയന്ത്രണത്തിനും റോഡ് തിരിച്ചുവിടുന്നതിനുമായി തൃക്കൊടിത്താനം പോലീസ് വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം.
ഇന്നലെ രാവിലെ 9.15 മുതലാണ് തെങ്ങണയില്‍ ഗതാഗതം തടസപ്പെട്ടത്. സംഭവസമയത്ത് തൃക്കൊടിത്താനം സ്റ്റേഷനില്‍നിന്നും രണ്ട് പോലീസുകാര്‍ എത്തിയെങ്കിലും അധികം വൈകാതെ ഹോംഗാര്‍ഡിനെ ചുമതലയേല്‍പ്പിച്ച് അവര്‍ മടങ്ങിയതായി വ്യാപാരികളും നാട്ടുകാരും പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് തെങ്ങണ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം വരെ കടുത്ത ഗതാഗത പ്രശ്നങ്ങളാണ് സംഭവിച്ചത്. ചങ്ങനാശേരിയിലേക്കും കറുകച്ചാലിലേക്കുമുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതുമൂലം ഇരുചക്രവാഹന സഞ്ചാരികളും ബസുകളും ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. പല വാഹനങ്ങളും റോഡുകളില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികളില്‍ പതിച്ചതും പ്രതിസന്ധിക്കിടയാക്കി.
തൃക്കൊടിത്താനം സ്റ്റേഷനില്‍ വേണ്ടത്ര പോലീസ് ഇല്ലാത്തതാണ് വിവിധ സ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണമടക്കം പ്രതിസന്ധിക്കു കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തെങ്ങണ, മാമ്മൂട്, പെരുമ്പനച്ചി ജംഗ്ഷനുകളില്‍ രാവിലെയും വൈകുന്നേരങ്ങളിലും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാന്‍ ഉയര്‍ന്ന പോലീസ് അധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.