പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ ഇതുവരെ നടന്ന നിയമനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ. പട്ടികജാതിക്കാർക്ക് കിട്ടേണ്ടതായ ജോലികൾ മറ്റു വിഭാഗക്കാർക്ക് നൽകിയതായും വിദ്യാഭ്യാസ യോഗ്യത ഇല്ലാതെയും നിയമനങ്ങൾ നടന്നതായി ആദ്യം മുതലേ ആരോപണം ഉയർന്നതാണെന്നും വേണുഗോപാലൻ ആരോപിച്ചു.
യുഡിഫ് ഭരണ കാലത്തും പിന്നീട് എൽഡിഎഫ് ഭരിക്കുന്പോഴും ഇതു തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ. സുരേഷ് ബാബു, പി.കെ. രാമകൃഷ്ണൻ, കെ.വി. കൃഷ്ണ പ്രസാദ്, എം. കൃഷ്ണകുമാർ, സുരേഷ്ബാബു, കെ. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാപ്പ് ഷോപ്പുമായി പട്ടാന്പി നഗരസഭ
പട്ടാന്പി: പുനരുപയോഗം സാധ്യമാകുന്ന വസ്തുക്കളുടെ പ്രദർശനവും സൗജന്യവിതരണവും ലക്ഷ്യമിട്ട് സ്വാപ്പ് ഷോപ്പുമായി പട്ടാന്പി നഗരസഭ. ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയുന്ന വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളും സ്വാപ്പ് ഷോപ്പിലെത്തിച്ച് ആവശ്യമുള്ളവർക്ക് കൈമാറി പുനരുപയോഗ സാധ്യത കണ്ടെത്തുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഒരാൾക്ക് വേണ്ടാത്ത ഉപയോഗപ്രദമായ സാധനങ്ങൾ മറ്റൊരാൾക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിന്യത്തിന്റെ തോത് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പട്ടാന്പി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച സ്വാപ്പ് ഷോപ്പ് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക. സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനം പട്ടാന്പി നഗരസഭാ ചെയർപേഴ്സണ് ഒ.ലക്ഷ്മികുട്ടി നിർവഹിച്ചു. പരിപാടിയിൽ വൈസ് ചെയർമാൻ ടി.കെ ഷാജി അധ്യക്ഷനായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.