കടുത്തുരുത്തി: കടുത്തുരുത്തി - പിറവം റോഡില്‍ കുഴിയടയ്ക്കാന്‍ പോലും കഴിയാത്തത് സര്‍ക്കാര്‍ നിലപാട് മൂലമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നികുതി വര്‍ധനവിനും കാര്‍ഷിക മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കും വികസന പ്രതിസന്ധിക്കുമെതിരെ കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പനക്കൊല്ലി, ബേബി മണ്ണഞ്ചേരി, സെബാസ്റ്റ്യന്‍ കോച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.