വെച്ചൂർ: വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് നാളെ കൊടിയേറും. 11ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച, അഞ്ചിന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന- ഫാ. ജോർജ് മാണിക്കത്താൻ മുഖ്യകാർമികനാകും. വിശുദ്ധ അന്തോനീസിന്റെ 792-ാമത് മരണവാർഷികം അനുസ്മരിച്ചു വിശ്വാസികൾ 792 വിളക്കുകൾ തെളിച്ച് ദീപക്കാഴ്ചയൊരുക്കും.
തിരുശേഷിപ്പ് വണക്കദിനമായ 12ന് വൈകുന്നേരം അഞ്ചിന് ജപമാല. തുടർന്ന് വിശുദ്ധ കുർബാന -ഫാ. ജയിംസ് തൊട്ടിയിൽ. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും തിരുസ്വരൂപം എഴുന്നള്ളിക്കലും നടക്കും. തിരുനാൾ ദിനമായ 13ന് രാവിലെ ആറിന് വിശുദ്ധ കുർബാന, പായസവെഞ്ചരിപ്പ്. 10.30ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്. തുടർന്ന് തിരുനാൾ കുർബാന -ഫാ. എബിൻ ചിറയ്ക്കൽ. ഊട്ടുസദ്യ. വൈകുന്നേരം 5.30ന് , വിശുദ്ധകുർബാന. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപത്തിൽ പൂമാല ചാർത്തുന്നതിനും അടിമ വയ്ക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ആദ്യ ചോറൂട്ട് നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജയ്സൺ കൊളുത്തുവള്ളി അറിയിച്ചു.