ഉദയനാപുരം: പഞ്ചായത്തിലെ ചെട്ടിച്ചാല്‍ തോട്ടിലൂടെ ഇനി തെളിനീരൊഴുകും. തോട് തെളിച്ച് ആഴം കൂട്ടുന്ന പദ്ധതി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ 2022 -23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് നവീകരിക്കുന്നത്. പഞ്ചായത്തിന്റെ ഏഴ്, ഒമ്പത്, പത്ത് വാര്‍ഡുകളിലൂടെയാണ് ചെട്ടിച്ചാല്‍ തോട് ഒഴുകുന്നത്. കരിയാറുമായും മൂവാറ്റുപുഴയാറുമായും ബന്ധപ്പെട്ടു കിടക്കുന്ന തോട് ഏറെ നാളായി പോളയും പായലും പുല്ലും നിറഞ്ഞു നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. മുന്‍ കാലങ്ങളില്‍ പ്രദേശവാസികള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്ന തോടിലെ പോളയും പായലും നീക്കി ജെസിബി ഉപയോഗിച്ച് ആഴം കൂട്ടി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് തുടക്കം കുറിച്ചത്. പ്രളയസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയില്‍ നീരൊഴുക്ക് തടസപ്പെട്ട എല്ലാ ജലാശയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു. പഞ്ചായത്തംഗം രേവതി മനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.എം. ശോഭിക, കെ. ദീപേഷ്, ടി. പ്രസാദ്, ദീപാമോള്‍ എന്നിവര്‍ പങ്കെടുത്തു.