ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്നയാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴത്തൂർ മാമ്പഴക്കരയിൽ സോമൻ (65) ആണ് കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽനിന്ന് തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷണം പോയതു സംബന്ധിച്ച പരാതിയിലെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവ് ഇയാളാണെന്ന് മനസിലാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, തൃശൂർ ഈസ്റ്റ്, കോട്ടയം റെയിൽവേ, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്.