കോട്ടയം: സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന എസ്എഫ്ഐയുടെ മുദ്രാവാകൃത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണന്നും കേരളത്തിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ വിലയും നിലവാരവും തകര്‍ക്കുന്ന നടപടികളാണ് എസ്എഫ്ഐയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. യുഡിഎഫ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരീക്ഷ എഴുതാതെ വിജയിക്കാനും കോളജ് യൂണിയനിലേക്ക് മത്സരിക്കാതെ വിജയിക്കുന്നതിനും സിപിഎം ഒത്താശചെയ്തു കൊടുക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 20ന് ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും അഴിമതി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിക്കും.
യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, പ്രഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, വി.ജെ. ലാലി, ടി.സി. അരുണ്‍, സാജു എം. ഫിലിപ്പ്, തമ്പി ചന്ദ്രന്, ടി.ആര്. മദന്‍ലാല്‍, ടോമി വേദഗിരി, അസീസ് കുമാരനല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.