ഏറ്റുമാനൂർ: നാളെ നടക്കുന്ന അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പൂർണ പാനലുമായി മത്സരരംഗത്ത്. ബാങ്കിന്റെ ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ച് സുവ്യക്തമായ കാഴ്ചപ്പാടോടെയാണ് തങ്ങൾ മത്സരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ബാങ്കിൽ കിട്ടാക്കടം കുമിഞ്ഞു കൂടുകയാണ്. അതിരമ്പുഴ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് കർഷകർക്കും വ്യവസായികൾക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഗുണകരമാകുന്ന രീതിയിലുള്ള പത്തിന കർമ പരിപാടിയാണ് ആം ആദ്മി പാർട്ടി സഹകാരികൾക്കു മുമ്പിൽ സമർപ്പിക്കുന്നത്. ഇത് പൂർണമായും നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ് തോട്ടത്തിൽ, അതിരമ്പുഴ പഞ്ചായത്ത് കൺവീനർ ജോയി ചാക്കോ മുട്ടത്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.