തിരുവല്ല: വൈഎംസിഎ വികാസ് സ്പെഷൽ സ്കൂൾ പുതിയ ബ്ലോക്കിന്റെ കൂദാശയും ഉദ്ഘാടനവും നാളെ നടക്കും.
1989ൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും ആയി തുടങ്ങിയ സ്പെഷൽ സ്കൂളിൽ നിലവിൽ 116 കുട്ടികളും 14 ജീവനക്കാരുമായാണ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ തിരുവല്ല വൈഎംസിഎ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്കൂൾ പുതിയ സ്ഥലം കണ്ടെത്തിയാണ് കെട്ടിടനിർമാണം നടത്തിയത്.
വികാസ് സ്കൂളിന്റെ മൂന്നാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനു കൂടുന്ന യോഗത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിക്കും. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ, പ്രഫ. പി.ജെ. കുര്യൻ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, പഞ്ചായത്തംഗം ഗ്രേസി മാത്യു തുടങ്ങിയവർ പങ്കെടുക്കും.
കെട്ടിടം നിർമാണത്തിനായി എ.കെ. ആന്റണിയുടെയും ആന്റോ ആന്റണിയുടെയും എംപി ഫണ്ടുകളിൽ നിന്നു പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വീതം ലഭിച്ചു. ബാക്കി തുക വൈഎംസിഎ അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കണ്ടെത്താനായി.