ന്യൂഡൽഹി: സാമൂഹ്യ സേവന രംഗത്തു മികച്ച സംഭാവനകൾ നൽകുന്നവരിൽ ഒരാൾക്കു നൽകി വരുന്ന ഡൽഹി മലയാളി അസോസിയേഷൻ(ഡിഎംഎ) വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരവും ഡിഎംഎക്കു നൽകുന്ന സമഗ്ര സേവനങ്ങളെ മുൻ നിർത്തി നൽകി വരുന്ന വിശിഷ്ട സേവാ പുരസ്കാരവും പ്രഖ്യാപിച്ചു.
ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം അനിതാ കലേഷിനും ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം എ.ടി സൈനുദിനും സമ്മാനിക്കും.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ രാഘുനാഥൻ നായർ കെജി, മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കെ ജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യു ജോസ്, കൂടാതെ ഡിഎംഎ ഏരിയ ചെയർമാൻമാരായ ഡോ. ടിഎം ചെറിയാൻ (മഹിപാൽപൂർ-കാപ്പസ്ഹേഡാ), എസ് ഉണ്ണിക്കൃഷ്ണൻ (ദ്വാരക), എംആർ വെങ്കിടാചലം (വികാസ്പുരി-ഹസ്ത്സാൽ), രാജീവ് ജോസഫ് (ആശ്രം-ശ്രിനിവാസ്പുരി), ടിഎൽ മാത്യുക്കുട്ടി (മയൂർ വിഹാർ ഫേസ്-3) എന്നീ 11 അംഗ കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.
ഏപ്രിൽ 14 വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ ആർകെ പുരം കേരളാ സ്കൂളിൽ നടക്കുന്ന ഡിഎംഎ ദിനാഘോഷ പരിപാടികളിൽ അവാർഡു ജേതാക്കൾക്ക് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കെ.ജെ അറിയിച്ചു.
പി.എൻ. ഷാജി