ചപ്പാരപ്പടവ്: ശുചിത്വവും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കാനും വലിച്ചെറിയൽ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനുമായി ചപ്പാരപ്പടവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ഹരിത കർമസേന അംഗങ്ങളും ശുചിത്വമിഷനും വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹ്യ സാംസ്കാരിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തിനെ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള നടപടികൾ സജീവമാക്കുകയാണ്.
മലയോരത്തെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക്ക് നിരോധനം കർശനമായി നടപ്പിലാക്കുന്നത് ചപ്പാരപ്പടവിലാണ്. വിവിധ വാർഡുകളിൽ നിന്ന് ശുചിത്വ ഹർത്താൽ, വലിച്ചെറിയൽ മുക്ത പഞ്ചായത്ത്, മഴക്കാലപൂർവ ശുചീകരണം മുതലായ പരിപാടികളുടെ ഭാഗമായി ശേഖരിച്ച 12080 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് വെയ്സ്റ്റ് ക്ലീൻ കേരള കമ്പനി ഇന്നലെ കൊണ്ടുപോയത്.