ചപ്പാരപ്പടവ്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏറെ കൊട്ടിഘോഷിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾ പബ്ലിസിറ്റിയിലൊതുങ്ങിയതായി ആരോപണം.
അദാലത്തിൽ വന്ന മിക്ക പരാതികൾക്കും പരിഹാരം കാണാനോ മറുപടി നൽകാനോ അധികൃതർ തയാറാകുന്നില്ല. പരാതി നൽകി മാസം പിന്നിട്ടെങ്കിലും യാതൊരുവിധ മറുപടിയും ലഭിക്കാത്തതിൽ പലരും അസ്വസ്ഥരാണ്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മണാട്ടിയിലെ കെ.സി. ലക്ഷ്മണൻ ആലക്കോട് ടൗണിൽ ഒറ്റത്തൈ റോഡിൽ കച്ചവട സ്ഥാപനങ്ങൾ കാൽനടയാത്രക്കാർക്ക് നടന്നുപോകാനുള്ള നടപ്പാത കയ്യേറിയതിനെക്കുറിച്ചും, ചപ്പാരപ്പടവ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന വയോജന കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനെ കുറിച്ചും ബന്ധപ്പെട്ട താലൂക്ക് അദാലത്തിൽ പരാതി നൽകിയിരുന്നു.
വളരെ ലളിതമായി പരിഹരിക്കാവുന്ന പരാതിയാണെങ്കിലും ഇതിനുപോലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് കെ.സി. ലക്ഷ്മണൻ പറയുന്നു.
ഇതുപോലെ അദാലത്തിൽ പരാതി നൽകി മറുപടി പ്രതീക്ഷിച്ചു നിൽക്കുന്നവർ ഏറെയാണ്.