പയ്യന്നൂര്‍: പയ്യന്നൂര്‍ എയര്‍ബോണ്‍ കോളജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് യുനോമെഡ് ലാബ്. ഇതിനുള്ള ധാരണാപത്രം യുനോമെഡ് ഡയറക്ടര്‍ എയര്‍ബോണ്‍ ഡയറക്ടര്‍ക്ക് കൈമാറി. ഏവിയേഷന്‍, ലോജിസ്റ്റിക്സ്, പാരാ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന എയര്ബോണാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനം നല്കാന് പയ്യന്നൂരിലെ ആദ്യത്തെ മെഡിക്കല്‍ ലാബായ യുനോമെഡുമായി കൈകോര്‍ക്കുന്നത്. ഇതിലൂടെ പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശുപത്രികളിലും ലാബുകളിലും ജോലിചെയ്യാന്‍ പ്രാപ്തമാക്കും വിധത്തിലുള്ള പരിശീലനവും അക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്ന് എയര്‍ബോണ്‍ ഡയറക്ടര്‍ ഷിജു മോഹന്‍ അറിയിച്ചു.