വൈക്കം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച എംപിമാര്‍ക്കുള്ള സന്‍സദ് ആദര്‍ശ് ഗ്രാമീണ്‍ യോജന (എസ്എജിവൈ) പദ്ധതിയിലേക്ക് ബിനോയ് വിശ്വം എംപി നിര്‍ദേശിച്ച തലയാഴം പഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി 12ന് ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാലയും സ്പേസ് എക്സിബിഷനും സംഘടിപ്പിക്കും.
വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് അങ്കണത്തില്‍ ശാസ്ത്ര വിഷയത്തില്‍ അഭിരുചിയുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് ശില്പശാലയും സ്പേസ് എക്സിബിഷനും സംഘടിപ്പിക്കുന്നത്.
രാവിലെ 10ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥിനെ കോളജിലെ എന്‍സിസി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിക്കും. 10.30ന് നടക്കുന്ന സമ്മേളനം ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈക്കത്തെ 19 സ്കൂളുകളില്‍നിന്നും വൈക്കം സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 110 കുട്ടികളുമായി അദ്ദേഹം സംവദിക്കും. ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും. സി.കെ ആശ എംഎല്‍എ സ്പേസ് എക്സിബിഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി, വിഎസ്എസ്സി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍നായര്‍, പിഎയു കോട്ടയം പ്രോജക്ട് ഓഫീസർ പി.എസ് ഷിനോ, ഡി.ഡി എഡ്യുക്കേഷന്‍ ഡയറക്ടര്‍ സുബിന് പോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ലക്ഷ്മി പ്രസാദം, കൊതവറ കോളേജ് പ്രിന്‍സിപ്പൽ ജിന്സണ് ഡി. പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. സ്പേസ് സയന്‍സ് എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ സയന്റിസ്റ്റ് പി. ചന്ദ്രന് ക്ലാസ് എടുക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങളും വാട്ടര്‍ റോക്കറ്റ് വിക്ഷേപണവും ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തും.
പ്രോഗ്രാമിന്റെ ഭാഗമായി 12നും 13നും കുട്ടികൾക്കും പൊതുജനങ്ങള്‍ക്കുമായി സ്പേസ് എക്സിബിഷന് കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍. സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം കെ. ബിനിമോന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.സി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ജിഇഒ വൈ. ഉണ്ണിക്കുട്ടന് എന്നിവര്‍ പങ്കെടുത്തു