കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പിഎസ്സി കോച്ചിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവർക്കു പരിശീലനം സൗജന്യം. രണ്ടു റെഗുലര്‍ ബാച്ചുകളും ഹോളിഡേ ബാച്ചുകളുമുണ്ട്. ആറു മാസം പരിശീലന കാലാവധി. അവസാന തീയതി 2023 ജൂൺ 20.
ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗതവിവരങ്ങള്‍, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം പ്രിന്‍സിപ്പൽ, സിസിഎംവൈ, നൈനാര്‍ പള്ളി ബില്‍ഡിംഗ്, കാഞ്ഞിരപ്പള്ളി പിഒ -686507 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷഫോം ഓഫീസില്‍നിന്നു ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9947066889 9048345123, 9496223724, 04828-202069.