പേരൂർക്കട: പൂജപ്പുര സ്റ്റേഷൻ പരിധിയിൽ പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി.
ടിപ്പർ ലോറികളും മറ്റു വാഹനങ്ങളുമാണ് ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം അഞ്ച് ടിപ്പർ ലോറികളാണ് സ്റ്റേഷൻ പരിസരത്ത് റോഡിന്റെ വശത്ത് പിടിച്ചിട്ടിരിക്കുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡിന്റെ വശത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല രാത്രികാലങ്ങളിൽ മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയുമുണ്ട് . സ്റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനങ്ങളും മറ്റും പിടിച്ചിട്ടിരിക്കുന്നതിനാൽ പൊതുവേ സ്ഥലക്കുറവുണ്ട്. അതിനിടയ്ക്കാണ് തൊണ്ടി വാഹനങ്ങൾ കൃത്യസമയത്ത് വിട്ടു നൽകാതെ ഗതാഗത തടസം സൃഷ്ടിക്കുന്നത്.
കേസിൽ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ നടപടികൾ എത്രയും വേഗത്തിലാക്കി വാഹനങ്ങൾ വിട്ടുകൊടുക്കാത്ത പക്ഷം രൂക്ഷമായ ഗതാഗതക്കുരുക്ക് ഈ ഭാഗത്ത് ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.