പാലാ: ദേശീയ അധ്യാപക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ ഇന്നു രണ്ടിനു നടത്തും. അധ്യാപകരുടെ മക്കളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
മാണി സി. കാപ്പന് എംഎൽഎ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ അധ്യക്ഷത വഹിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് റെജി സെബാസ്റ്റ്യന്‍, പാലാ ഡിഇഒ കെ.ബി. ശ്രീകല, എച്ച്എം ഫോറം സെക്രട്ടറി സജി തോമസ് എന്നിവര്‍ പ്രസംഗിക്കും.
സ്റ്റുഡന്റ്സ് മെംബര്‍ഷിപ്പ് പ്രോഗ്രാം
പാലാ: സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജി പാലായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗി (ഐഇഇഇ)ലെ സ്റ്റുഡന്റ്സ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് മെംബര്‍ഷിപ്പ് പ്രോഗ്രാം (എസ്എംപി) കോളജില്‍ നടത്തി.
വിദ്യാര്‍ഥികള്‍ക്ക് പൈത്തണ്‍, ഐഒടി, ഇലക്ട്രിക്കല്‍ വെഹിക്കിള്‍, ഡ്രോണ്‍, ഫ്രണ്ടെന്റ് തുടങ്ങിയവയിലുള്ള അറിവ് വികസിപ്പിക്കാന്‍ പ്രോഗ്രാം സഹായകമായി. അജിത്ത് കുമാര്‍ രാമസ്വാമി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.