അങ്ങാടിക്കടവ്: മാറ്റത്തിനൊപ്പം മുന്നേറാൻ വിവിധ അക്കാദമികളുടെ പരിശീലനത്തിന് വേദിയൊരുക്കി അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ.
ഐഇഎൽടിഎസ്, ജർമൻ ഭാഷാ പഠനം, സിഎ, എസിസിഎ, എൻട്രൻസ്, പിഎസ്സി, സിവിൽ സർവീസ് സ്പോർട്സ്, ആർട്സ് തുടങ്ങിയ അക്കാദമികളുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രെയിനർ സലിൻ ജോസാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലുമാണ് പരിശീലനം. സ്കൂൾ പ്രിൻസിപ്പൽ പി.എ. ജോർജ്, ഫാ. സജി അട്ടേങ്ങാട്ടിൽ, റ്റെഡി ജോസഫ് എന്നിവർ പ്രസംഗിച്ചു.