+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ധാ​ർ ക്യാ​മ്പ്

ചെ​റു​പു​ഴ: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ചെ​റു​പു​ഴ റെ​യ്നേ​ർ​സ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ആ​ധാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒന്പത
ആ​ധാ​ർ ക്യാ​മ്പ്
ചെ​റു​പു​ഴ: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ചെ​റു​പു​ഴ റെ​യ്നേ​ർ​സ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ആ​ധാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒന്പത്, പത്ത് തീയ​തി​ക​ളിലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് പു​റ​കി​ലു​ള്ള റെ​യ്നേ​ർ​സ് ആ​ർ​ട്സ് ക്ല​ബ് ഹാ​ളി​ൽ ക​ണ്ണൂ​ർ ഡി​വി​ഷ​ണ​ൽ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് പി. ​റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ, ത​പാ​ൽ വ​കു​പ്പി​ന്‍റെ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ്, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്, 299 രൂ​പ​യ്ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ്, പി.​എം. കി​സാ​ൻ നി​ധി ല​ഭി​ക്കാ​നു​ള്ള ആ​ധാ​ർ സീ​ഡിം​ഗ്, പോ​സ്റ്റ​ൽ അ​ക്കൗ​ണ്ട്, മ​ഹി​ളാ സ​മ്പാ​ദ്യ പ​ദ്ധ​തി, കു​ട്ടി​ക​ൾ​ക്കാ​യി സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ ല​ഭ്യ​മാ​ണ്.
പോ​സ്റ്റ് ഓ​ഫീ​സ് അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ഫോ​ട്ടോ, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് (ഫോ​ട്ടോ കോ​പ്പി) എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​വ​ർ 2023 - 24 ലെ ​നി​കു​തി ര​സീ​തു​മാ​യി ഇ​കെ​വൈ​സി പു​തു​ക്ക​ണം. പ​ത്ത് വ​ർ​ഷ​മാ​യി കൈ​വ​ശ​മു​ള്ള ആ​ധാ​ർ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കാ​ലാ​നു​സ്യ​ത​മാ​യി​പു​തു​ക്കു​വാ​നും ക​ഴി​യും.